FANDOM


ഭാവി സ്വതന്ത്രമാണു്Edit

സ്വതന്ത്ര സംസ്കാര പ്രസ്ഥാനം എന്നതു് ഇന്റര്‍നെറ്റില്‍ പിറവിയെടുക്കുന്ന ഒരു വിശാലമായ പ്രസ്ഥാനമാണ്, സ്വതന്ത്ര (ഓപ്പണ്‍ സോഴ്സ്) സോഫ്റ്റു്‌വെയര്‍, സംഗീതത്തിനും മറ്റു് സംസ്കാര വസ്തുക്കള്‍ക്കുമുള്ള ക്രിയേറ്റീവ് കോമണ്‍സ് അനുമതിപത്രം, സ്വതന്ത്ര സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയ, വിക്കിയ കൂട്ടായ്മകള്‍, അന്യരുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ടുള്ള കൂട്ടായ്മയുടേയും പങ്കുവെക്കലിന്റേയും വളര്‍ന്നു വരുന്ന സംസ്കാരം എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ വികാസങ്ങള്‍ നമ്മള്‍ ലോകത്തെക്കുറിച്ചു് ചിന്തിക്കുന്ന രീതിയെത്തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണു്.

ഈ സംസ്കാരം പിറവിയെടുത്തതും വളര്‍ന്നു് വന്നതും പ്രധാനമായും ഇന്റര്‍നെറ്റിലാണെങ്കിലും നമ്മുടെ ഓണ്‍ലൈന്‍ കൂട്ടങ്ങള്‍ വഴി നാം പഠിക്കുന്ന പാഠങ്ങള്‍ യഥാര്‍ത്ഥ ലോകത്തു് യുക്തിസഹമായ ആഗോള സമൂഹം കെട്ടിപ്പെടുക്കുന്നതിനു് സഹായകമാണു്.

ലോകമെമ്പാടും ഇന്നു് നമ്മള്‍ അക്രമ ചിത്രങ്ങള്‍ കൊണ്ടു് ബൊംബാര്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു, അറിവില്ലായ്മയുടേയും അയുക്തികതയുടേയും ഫലമായി ഏറ്റവും മൌലികമായ നിലയില്‍ മനുഷ്യനെ മനസ്സിലാക്കാന്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ഗുണദോഷ വിവേചനം കൊണ്ടായാലും അല്ലെങ്കില്‍ കേവലമായ ഇടുങ്ങിയ മനസ്ഥിതി കൊണ്ടായാലും ബഹുജന മാധ്യമങ്ങള്‍ നമ്മെ പരാജയപ്പെടുത്തിയിട്ടുണ്ടു്. സാധാരണ ജനങ്ങള്‍ നിയന്ത്രണാധീതമായ ഒരു ലോകത്തെ നോക്കുകയും ഇതല്ല നമുക്കു് വേണ്ടതു്, നമ്മുടെ കുട്ടികള്‍ക്കും, നമ്മുടെ കുടുംബാംഗങ്ങള്‍ക്കും, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി നേടുവാന്‍ ശ്രമിക്കുന്നതു് ഇതല്ല എന്നു് മനസ്സിലാക്കുകയും ചെയ്യുന്നു.

വിജയകരമായ സ്വാതന്ത്ര സംസ്കാര സംരംഭങ്ങള്‍ക്കു് നമ്മെ എന്തു് പഠിപ്പിക്കാന്‍ സാധിക്കും? ആളുകള്‍ തമ്മില്‍ ശക്തമായ വിയോജിപ്പുണ്ടാകുമ്പോള്‍ കൂടി ഈ വ്യത്യസ്തങ്ങളായ കൂട്ടങ്ങള്‍ ഒരുമിച്ചു് നില്കുകയും വിലപിടിപ്പുള്ള പ്രവൃത്തികള്‍ ഉണ്ടാക്കുകയും ചെയ്യുന്നതെങ്ങനെയാണു്? കൂടുതല്‍ നല്ലതായ ഒരു ലോകം സൃഷ്ടിയ്ക്കാന്‍ നമ്മളെ സഹായിക്കാന്‍ ഈ കൂട്ടങ്ങളുടെ നിര്‍മിതിക്കായി ഫലവത്തായ മൂല്യങ്ങള്‍ എങ്ങനെ ഉപയോഗിയ്ക്കാം?

വിക്കിപീഡിയയിലെ ചില മൂല്യങ്ങള്‍ക്ക് യഥാര്‍ത്ഥ ലോക കൂട്ടങ്ങളുമായി നേരിട്ടും പ്രകടമായിട്ടുമുള്ള ബന്ധം ഉണ്ടു്. വ്യക്തിപരമായ ആക്രമണങ്ങളില്ല, എപ്പോഴും വസ്തുതകളെ സംബോധന ചെയ്യുന്നതാണു് അധിക്ഷേപിക്കുന്നതിനേക്കാളും ചെറുതാക്കിക്കാണിക്കുന്നതിനേക്കാളും നല്ലതു് എന്നര്‍ത്ഥം. നല്ല വിശ്വാസത്തിലെടുക്കുക, വളരെ ന്യൂനപക്ഷമായ ശരിക്കുള്ള കുറ്റവാളികളോഴിച്ചു്, ഒരു വിധം എല്ലാവരും പ്രവര്‍ത്തിക്കുന്നതു് അവരുടെ പ്രവൃത്തി ശരിയായ പ്രവൃത്തിയാണു് (ചിലപ്പോള്‍ തെറ്റിദ്ധാരണയുടെ പുറത്താകും എന്നിരുന്നാലും) എന്ന ഉത്തമ ബോധ്യത്തോടെ എന്നര്‍ത്ഥം. മറ്റുള്ളവരുടെ പ്രവൃത്തികള്‍ ദുഷ്ടലാക്കോടു് കൂടിയതല്ല എന്നു് അംഗീകരിക്കുന്നതിനു്, മറ്റുള്ളവരുടെ പ്രവൃത്തി നമ്മള്‍ അംഗീകരിക്കണമെന്നില്ല.

അവസാനമായി, സ്വതന്ത്ര സംസ്കാര പ്രസ്ഥാനത്തിന്റെ നിലനില്പു് സുസ്ഥിരമാക്കുന്ന സ്വതന്ത്ര അനുമതിപത്ര മാതൃകയിലും നമുക്കായി പാഠങ്ങളുണ്ടു്. വളരെയധികം ആളുകള്‍ ഈ ലോകത്തെക്കുറിച്ചു് ചിന്തിക്കുന്നതു് ലാഭവും ലാഭരഹിതവും തമ്മിലുള്ള ഒരു തരം യുദ്ധമായിട്ടാണു്, എന്നാല്‍ ഒരു പക്ഷേ കൂടുതല്‍ പ്രധാനപ്പെട്ട വ്യത്യാസം സ്വകാര്യവും സ്വതന്ത്രവും തമ്മിലാണു്, അതായതു് നിയന്ത്രണവും സ്വാതന്ത്ര്യവും. മറ്റുള്ളവര്‍ ബഹുമാനം അര്‍ഹിയ്ക്കുന്നു, സ്വാതന്ത്ര്യം അര്‍ഹിയ്ക്കുന്നു എന്നും അവര്‍ അവരുടെ പ്രവൃത്തികള്‍ ഉപയോഗിയ്ക്കാന്‍ നമുക്കും അനുവാദം തരണം എന്ന ഉപാധിയില്‍ നമ്മുടെ പ്രവൃത്തി ഏതു് രീതിയിലും, ലാഭത്തിനായാലും മറ്റേതു് കാരണത്തിനായാലും, ഉപയോഗിക്കാനുള്ള അനുവാദം കൊടുക്കുന്നു എന്നതാണു് സ്വതന്ത്ര അനുമതി പത്രത്തിന്റെ നിലപാടു്.

ഇതാണു് ഇന്റര്‍നെറ്റിനെ നിര്‍മിച്ച മാതൃക. ഇന്റര്‍നെറ്റിനെ പ്രവര്‍ത്തിപ്പിയ്ക്കുന്ന എല്ലാ സോഫ്റ്റു്വെയറും, ഒരു വിധം എല്ലാ വിജയകരമായ ഓണ്‍ലൈന്‍ കൂട്ടങ്ങളും തുറന്ന മനസ്ഥിതി, പങ്കു് വെയ്ക്കല്‍, പരസ്പര ബഹുമാനം എന്നീ മാതൃകകള്‍ കൊണ്ടാണു് നിര്‍മ്മിച്ചിരിയ്ക്കുന്നതു്. ഈ മൂല്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഷിക്കുന്ന ജീവിതത്തിലേക്കു് കൊണ്ടുവരുന്നതു് മാതൃകാനുസാരവും ചിന്തോദ്ധീപകവുമായ ഒരു ഭാവി എല്ലാവര്‍ക്കും നിര്‍മ്മിയ്ക്കാന്‍ നമ്മെ സഹായിയ്ക്കും.

ലേഖകന്‍: ജിമ്മി വെയില്സ(വിക്കിപീഡിയയുടെ സ്ഥാപകന്‍)

മുഖ്യ പരിഭാഷകന്‍: പ്രവീണ്‍ എ

കുറിപ്പു്: അച്ചടിച്ചു് വന്നൊരു ലേഖനത്തിന്റെ പരിഭാഷയാണിതു്. ഇതിന്റെ സ്രോതസ്സ് ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ സ്കാന്‍ ചെയ്തിവിടെ കൊടുക്കാനപേക്ഷ.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.