Wikia

FOSS Community India

ശബ്ദങ്ങളും വര്‍ക്കിയും

431pages on
this wiki
Talk0

ശബ്ദങ്ങളും വര്‍ക്കിയും

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "ശബ്ദങ്ങള്‍" പാഠപുസ്തകമാക്കിയപ്പോള്‍

"ആരാണതു ചെയ്തത്‌"

എന്നു നിയമസഭയില്‍ ചോദ്യം ഉയര്‍ന്നുവെന്നും

"ഞാന്‍, ജോസഫ്‌ മുണ്ടശ്ശേരി"

എന്നു മുണ്ടശ്ശേരി മറുപടികൊടുത്തതായും

കഥാകൃത്ത്‌ വി.ആര്‍. സുധീഷ്‌

പി.എം. ബിനുകുമാറിനു കൊടുത്ത അഭിമുഖത്തില്‍ പറയുന്നതു

("കലാകൌമുദി" ലക്കം 1668,2007 ആഗസ്റ്റ്‌ 26, പേജ്‌ 19)

വായിച്ച്‌ ഞെട്ടിപ്പോയി.

സ്വവര്‍ഗ്ഗ പ്രേമത്തെ പച്ചയായി വര്‍ണ്ണിച്ച ശബ്ദങ്ങള്‍ ഒരു കാലത്തും പാഠപുസ്തകമാക്കപ്പെട്ടിട്ടില്ല.


"ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു"

എന്ന ബഷീറിയന്‍ നോവലു പോലും ചോര പൊടിക്കുന്ന സുന്നത്തു ഭാഗം മുറിച്ചു മാറ്റിയിട്ടാണു മാഷ്‌ ഹൈസ്കൂളില്‍ പാഠപുസ്തകമാക്കിയത്‌.


ഹായ്‌ ലൈറ്റ്‌ ചെയ്യപ്പെടുന്ന മദ്യം അഥവാ

"മദ്യശാല"

ആവാം സുധീഷിന്റെ ഓര്‍മ്മക്ഷയത്തിനു കാരണം.

എന്നാല്‍, കേട്ടെഴുതിയ ബിനുകുമാറിനേയും

കത്രിക കയ്യിലെടുക്കാതിരുന്ന കലാകൌമുദി പത്രാധിപരേയും

വെറുതെ വിടാന്‍ പറ്റില്ല.


അവര്‍ എന്തു ചെയ്യുകയായിരുന്നു?


തീര്‍ന്നില്ല:

എം.ടി വാസുദേവന്‍ നായരും പൊന്‍കുന്നം വര്‍ക്കിയും മലയളത്തിലെ മഹാരഥന്മാരാണെന്നു സുധീഷ്‌.

സമ്മതിച്ചു.

പക്ഷേ, അവര്‍ "രണ്ടും" "ഇന്നും"

തീവ്രശ്രദ്ധയോടെ എഴുതികൊണ്ടിരിക്കുന്നു എന്നു പേജ്‌ 21 - ല്‍

കണ്ടതോടെ

ബോധം കെട്ടു പോയി.


"ശബ്ദിക്കുന്ന കലപ്പ"യുടെ സൃഷ്ടാവ്‌, ഞങ്ങളുടെ

പൊന്‍കുന്നം വര്‍ക്കിസ്സാര്‍ (1910-2004) തൊണ്ണൂറ്റിനാലം വയസ്സില്‍

2004 ല്‍ അന്തരിച്ചു പോയി.

അതിനു ശേക്ഷം കഥകളെഴുതാറില്ല.


ഡോ.കാനം ശങ്കരപ്പിള്ള

പൊന്‍കുന്നം 9447035416

Around Wikia's network

Random Wiki