Recent changes Random page
GAMING
Travel
 
Seattle Wiki
Calgary Wiki
India Wiki
World Wiki
Cities Wiki
Korea Wiki
See more...

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം

From FOSS Community India

Jump to: navigation, search

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

Contents

[edit] പ്രാദേശികവത്കരണം(Localization)

[edit] പരിശോധന(Testing)

  1. പ്രാദേശികവത്കരിക്കപ്പെട്ട പ്രയോഗങ്ങള്‍ പരീക്ഷിക്കല്‍, അവയിലെ തര്‍ജ്ജമകളിലെ തെറ്റു തിരുത്തല്‍
  2. ഫോണ്ടുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  3. മലയാള ചിത്രീകരണ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  4. സോഫ്റ്റ്‌വെയറുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍
  5. സംഭരണികളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍

[edit] സോഫ്റ്റ്‌വെയര്‍ വികസനം(Software Development)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ ഒരുപാടു സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയുടെ വികസനത്തില്‍ പങ്കാളികളായും, പുതിയവയുടെ വികസനത്തിലും അനുബന്ധ പ്രവൃത്തികളിലും സഹായിച്ചും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് സംഭാവനകള്‍ നല്‍കാം.

[edit] സംഭരണികളുടെ പരിപാലനം(Repository Maintaining)

സഹായകരമായേക്കാവുന്ന കണ്ണികള്‍

[edit] സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )

സഹായകരമാവുന്ന കണ്ണികള്‍

[edit] പരിശീലനം(Training)

[edit] പ്രചരണം(Publicity)

  1. വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍

[edit] എന്താണു് പ്രതിഫലം?

  • നിങ്ങള്‍ക്കു് നേരിട്ടുള്ള ഒരു സാമ്പത്തികനേട്ടവും പ്രതീക്ഷിക്കരുതു്.
  • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ബഹുമാനം
  • സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന അഭിമാനം
  • ചെയ്ത സോഫ്റ്റ്‌വെയറുകളില്‍ നിങ്ങളുടെ പേരു് എടുത്തുപറഞ്ഞുകൊണ്ടുള്ള ക്രെഡിറ്റ്. അതുവഴിയുണ്ടാകുന്ന പ്രശസ്തി
  • നിങ്ങളുടെ Resume ല്‍ നല്ല കുറച്ചുവരികള്‍ കൂടി,അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജോലി സാധ്യതകള്‍
  • അറിവിന്റെ പരസ്പരപങ്കുവെയ്ക്കലില്‍ വിശ്വസിക്കുന്ന കൂട്ടായ്കയോടൊപ്പം പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന അമൂല്യമായ അറിവുകളുടെ സമ്പത്തു്
Rate this article:
Share this article: