FANDOM


ആമുഖംEdit

ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാരമെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ലിപിയുടെ ആവശ്യകതയെ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ വെളിച്ചത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വേദിയാക്കാനുള്ള ശ്രമമാണ്.

ഇതിനെക്കുറിച്ചുള്ള വിശദമായൊരു ലേഖനം തര്‍ജ്ജനി മാസികയുടെ മുഖമൊഴിയായി വന്നിരിയ്ക്കുന്നു. ഈ കണ്ണിയില്‍ അത് വായിയ്ക്കാം.

ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍Edit

ലിപിപരിഷ്കരണത്തിനായുള്ള കേരള സര്‍ക്കാര്‍ ഉത്തരവു്

യൂണികോഡിന്റേയും ഓപ്പണ്‍ടൈപ്പിന്റേയും സാധ്യതകള്‍Edit

തനതു ലിപിയുടെ ജനപ്രിയതEdit

മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവയില്‍ ജനപ്രിയ അക്ഷരരൂപങ്ങളായ രചനയുടേയും അഞ്ജലിയുടേയും സ്വീകാര്യത ഇതിന് തെളിവാണ്

അഭിപ്രായങ്ങള്‍Edit

"ടൈപ്പ് റൈറ്റരിന്റെ കാ‍ലത്ത്, അതിന്റെ പരിമിതികളെ മറികടക്കാന്‍‌ വേണ്ടി വന്നതാണ് പുതിയ ലിപി. അടിസ്ഥാനപരമായി സാങ്കേതികവിദ്യക്കനുസൃതമായി ഭാഷ മാറണോ അതോ ഭാഷക്കനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണോ എന്നതാണ് ചര്‍‌ച്ചാവിഷയം. മലയാളത്തെക്കാള്‍‌ എത്രയോ ഇരട്ടി അക്ഷരചിത്രങ്ങളുള്ള(glyphs) ചൈനീസ് ഭാഷ ഭംഗിയായി കമ്പ്യൂട്ടറിലുപയോഗിക്കാമെങ്കില്‍‌ മലയാളത്തിനെന്തു പ്രശ്നം? തനതു മലയാളലിപിയുടെ ശാലീനത നഷ്ടപ്പെടുത്താതെ തന്നെ സാങ്കേതികവിദ്യക്ക് മുന്നോട്ട് പോകാവുന്നതാണ്." --Santhosh 04:19, 2 July 2007 (UTC)

"ഓപ്പണ്‍ ടൈപ്പ് സാങ്കേതിക വിദ്യയെക്കുറിച്ചും അത് മലയാളത്തിന് എത്രത്തോളം ഉപകാരപ്രദമാണ് എന്ന് അറിയുന്നതിനും മുന്‍പ് വന്നതാണ് ലിപി പരിഷ്കരണം. എന്നാല്‍ ഇന്ന് കമ്പ്യുട്ടറില്‍ പഴയലിപിയും പുതിയ ലിപിയും ഒരേപോലെ ഉപയോഗിക്കാമെന്നിരിക്കെ ഉപയോക്താക്കള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോരേ ? പുതിയ ലിപി ഇഷ്ടപ്പെടുന്നവര്‍ പുതിയ ലിപിയും പഴയ ലിപി ഇഷ്ടപ്പെയുന്നവര്‍ പഴയ ലിപിയും ഉപയോഗിക്കട്ടെ. എന്തായാലും സാങ്കേതിക വിദ്യ രണ്ടിനെയും പിന്തുണയ്ക്കുന്നുണ്ട്. പഴയ ലിപി ഫോണ്ടുകള്‍ നിര്‍മ്മിക്കുന്നവര്‍ സിബുവിന്റെ ബ്ലോഗ് വായിക്കുന്നത് ഗുണം ചെയ്യും. -- Jaganadh.G

  • പഴയ ലിപി എന്ന പേരില് വന്ന രചന ഫോണ്ടിനെപ്പറ്റി ചിലതു പറയേണ്ടതുണ്ട്. മുകളിലും താഴെയുമായി നില്ക്കുന്ന കൂട്ടക്ഷരങ്ങള് പലതും വായിക്കാനാവില്ല. ഉദാഹരണത്തിന്, ഷ്ട എന്നത് ഷ്ട ആണോ ഷ്മ ആണോ ഷ്പയാണോ എന്നൊക്കെ മനസ്സിലാക്കുക വളരെ ക്ലേശകരം. ബ്രൌസറില് സൂം ചെയ്യാത്ത അവസ്ഥയിലുള്ള കാര്യമാണ് പറയുന്നത്. (1024x768 screen resolution). മുകളിലെ അക്ഷരത്തിന്റെ വലുപ്പത്തിന് ആപേക്ഷികമായി എത്ര വലുപ്പം വേണം താഴത്തെ അക്ഷരത്തിന് എന്ന കാര്യത്തില് രചനയുടെ സംരചനയില് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.

"പഴയ ലിപി പഠിച്ച ഒരാള്‍ക്ക്‌ പുതിയ ലിപികള്‍ ഉപയൊഗത്തില്‍ വന്നപ്പോള്‍ ആദ്യമൊക്കെ പ്രയാസങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഏത്‌ ഭാഷയായാലും അക്ഷരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതു തന്നെയാണ് നല്ലത്‌. അക്ഷരങ്ങളെ മുറിച്ച്‌ യോജിപ്പിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലെ നല്ലത്‌.“ -- കേരളഫാര്‍മര്‍

പക്ഷേ, പുതിയ ലിപിയുടെ ഉല്പത്തി, വികാസം എന്നിവയെ പറ്റി കുറച്ചു പറയേണ്ടതുണ്ടെന്നു തോന്നുന്നു. ടൈപ്പ്റൈറ്റര്‍ യന്ത്രം സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ എത്തിത്തുടങ്ങിയതോടെയാണ് പഴയ ലിപിക്ക് മരണമണി അടിച്ചത്. ഈ ഒരു യന്ത്രത്തിന്റെ കീബോര്‍ഡില്‍ മലയാളത്തിലെ എല്ലാ ലിപികളും ഒതുങ്ങിക്കിട്ടാത്തതിനാല്‍ ഇതിന്റെ സൗകര്യത്തിനു വേണ്ടി മാത്രം നമ്മുടെ മനോഹരമായ കൂട്ടക്ഷരങ്ങളെ തറിച്ചു മുറിച്ചു കഷ്ണങ്ങളാക്കുകയാണ് അന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തത്. എന്നു വച്ചാല്‍ പുതുതായി വാങ്ങിക്കൊണ്ടു വന്ന ചെരിപ്പ് കാലിന് പാകമാകാത്തതിനാല്‍ ചെരിപ്പിന് പാകമാകുന്ന വിധത്തില്‍ കാലു ചെത്തി ശരിപ്പെടുത്തുക എന്ന മനോഹരമായ പോംവഴി. അല്ലാതെ, എഴുതാനുള്ള സൗകര്യക്കുറവോ, ആളുകള്‍ക്ക് പഠിച്ചുണ്ടാക്കുവാനുള്ള ബുദ്ധിമുട്ടോ അല്ല ഇതിനു നിമിത്തമായത്. അതുകൊണ്ടു തന്നെ ടൈപ്പ് റൈറ്റര്‍ യന്ത്രത്തിന്റെ കാലം കഴിയുന്നതോടെ, ഈ ഒരു "പരിഷ്കരണ"വും കാലഗതി പ്രാപിക്കേണ്ടതാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം. മൂന്നര വര്‍ഷത്തോളം ഫയലുകളിലും പതിവേടുകളിലും(registers), കത്തുകളിലും മറ്റ് സര്‍ക്കാര്‍ എഴുത്തുകുത്തുകളിലും മലയാളത്തില്‍ മാത്രം എഴുതിയിട്ടുള്ള ഒരു പഞ്ചായത്തുദ്യോഗസ്ഥനാണു ഞാന്‍. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍, വേഗത്തില്‍ എഴുതാനും വായിക്കാനും സൗകര്യം പഴയ ലിപി തന്നെയാണെന്നേ ഞാന്‍ പറയൂ. കമ്പ്യൂട്ടറില്‍ മലയാളത്തിലെ ഏതു കൂട്ടക്ഷരവും തെളിയിച്ചു കാണിക്കാന്‍ പാകത്തിലുള്ള അക്ഷരരൂപങ്ങള്‍(fonts) നിലവില്‍ വന്ന സ്ഥിതിക്ക് യഥാര്‍ത്ഥ മലയാള ലിപി സമ്പ്രദായം വീണ്ടും മടങ്ങി വരുമെന്ന് കരുതാം... എന്തു പറയുന്നു കൂട്ടരേ? -ജയ്സെന്‍ നെടുമ്പാല.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.