Travel
 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്വനലേഖ

From FOSS Community India


[edit] Note : This page is no longer maintained and has been moved to a new domain: http://wiki.smc.org.in/Swanalekha

[edit] സ്വനലേഖ

SCIM Malayalam Phonetic Input Method by സന്തോഷ് തോട്ടിങ്ങല്‍

SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. സ്വനലേഖയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു.

[edit] സജ്ജീകരണം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. Debian GNU/Linux ഇല്‍ അല്ലെങ്കില് ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം :

  # apt-get install scim
  # apt-get install scim-gtk2-immodule 

(ഗ്നോം പ്രയോഗങ്ങളില്‍ സ്കിം നിവേശകരീതി പിന്തുണയ്ക്കായി)

[edit] ഇന്‍സ്റ്റാളേഷന്‍

Distro specific Instructions

  1. Single script to do everything for Ubuntu 8.04
  2. Installing swanalekha in Fedora 9

Downloads

  1. സ്വനലേഖയുടെ സോഴ്സ്
  2. RPM package for Fedora based systems
  3. Deb package for Debian based systems

Installing From Source code

സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്‍റില്‍ പോകുക. അതിനുശേഷം

 #make
 change to root
 #make install

നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Debian/Ubuntu)

 dpkg -i scim-ml-phonetic_0.1.3-1_all.deb

നിങ്ങള്‍ ഒരു rpm ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Fedora)

 rpm -i swanalekha-ml-1-1.fc8.i386.rpm

[edit] ഉപയോഗം

SCIM സപ്പോര്ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക. SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക.

Select Malayalam Phonetic Method

അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക. മൊഴി സ്കീമിന്റെ ഒരു പരിഷ്കരിച്ച രൂപമാണിത്.

സ്വരലേഖ ലിപി

[edit] ഉദാഹരണങ്ങള്‍

മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha

സരിഗമപധനി sarigamapadhani

പൊന്പീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli

ധ്വനി dhvani അല്ലെങ്കില്‍ dhwani

വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~

അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~

ഇന്ത്യ എന്റെ രാജ്യം inthya ente raajyam~

അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi

മകം പിറന്ന മങ്ക makam~ piRanna manka

പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu

പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi

നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangngaL~ chaanchaati

പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi

ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~

അക്ഷരം axaraM

പ്രത്യേ​കം ശ്രദ്ധിക്കുക prathy​​~Ekam~ Sraddhikkuka

സമ്പ്രദായം sampradaayam~

അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya

ജ്ഞാനപ്പാന jnjaanappaana

ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN

ക്യൂ പാലിക്കുക Q paalikkuka

വൈകുന്നേരത്ത് YkunErathth അല്ലെങ്കില്‍ vaikunnErathth

[edit] സൂചനാപ്പട്ടിക (Lookup table)

സ്വനലേഖക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ല​ക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ സ്വനലേഖയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍​ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.

ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.

കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം.

സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക.

എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യ​ക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യ​ക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arrow keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം.

താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. Lookup Table Examples


[edit] പിഴവുകളും നിര്‍​ദ്ദേശങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

സന്തോഷ് തോട്ടിങ്ങല്‍ santhosh dot thottingal @gmail.com

[edit] പകര്‍പ്പവകാശം

സ്വനലേഖ GPL(GNU General Public License) പതിപ്പ് 2 ഓ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പുതിയ പതിപ്പിനാലോ‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

[edit] കടപ്പാട്

  1. ഹുസ്സൈന്‍ കെ എച്ച്
  2. അനിവര്‍ അരവിന്ദ്
  3. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍


[edit] Related Links

  1. swanalekha bookmarklet - works in windows and firefox
  2. http://santhoshtr.livejournal.com/4082.html
  3. https://savannah.nongnu.org/task/?6976
  4. http://www.scim-im.org/
  5. Lalitha phonetic keyboard for X
  6. https://wiki.ubuntu.com/InputMethods/SCIM/Setup
  7. http://chithrangal.blogspot.com/2007/11/scim.html
  8. http://www.mrbass.org/linux/ubuntu/scim/


"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.