FANDOM


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മേളനവും കെഡിഇ മലയാളം ഡെസ്ക്ടോപ്പിന്റെ അവതരണവും

പ്രിയ സുഹൃത്തുക്കളെ,

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള കെഡിഇ ഡസ്ക്ടോപ്പ് ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമായിത്തുടങ്ങുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ ശ്രമഫലമായാണു് 'വരും കാലത്തിന്റെ ഡെസ്ക്ടോപ്പ്' എന്നറിയപ്പെടുന്ന കെഡിഇ 4.1 എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തിന്റെ മലയാള പിന്തുണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതു്. ഈ അവസരത്തില്‍ കെഡിഇ 4.1 നെ മലയാളികള്‍ക്കു സമര്‍പ്പിക്കുന്നതിനും മലയാള പിന്തുണ ഉള്‍ച്ചേര്‍ക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്തുക്കളെ അനുമോദിക്കുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് പ്രവര്‍ത്തകര്‍ ആഗസ്റ്റ് 9 ,10 തിയതികളില്‍ തിരുവന്തപുരത്തു് ഒത്തു ചേരുകയാണു്.

മൂന്നു പരിപാടികളായാണു് ഈ സമ്മേളനം നടക്കുന്നതു്. ആഗസ്റ്റ് 9 നു് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പ്രസ്സ്ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനവും മലയാളികള്‍ക്കായുള്ള കെഡിഇ ഡെസ്ക്ടോപ്പിന്റെ സമര്‍പ്പണവുമാണു് ആദ്യപരിപാടി. ആസൂത്രണ വകുപ്പ് സെക്രട്ടറി ടിക്കാറാം മീണ മലയാള പിന്തുണയുള്ള കെഡിഇ 4.1 കേരളത്തിനായി അവതരിപ്പിക്കും . പൊതു ജനങ്ങള്‍ക്കു വേണ്ടിയുള്ള കെഡിഇ 4.1 നെ ക്കുറിച്ചുള്ള സരളമായ അവതരണവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും ഭാഷാ കമ്പ്യൂട്ടിങ്ങിനെ മാനകീകരിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ മലയാളത്തിലാക്കുകയും ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ഇതുവരെ പുറത്തിറക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചുമുള്ള ഒരു പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായുണ്ടാകും. എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ആഗസ്റ്റ് 9നു തന്നെ വൈകീട്ട് 6 നു് ഹോട്ടല്‍ ഇന്ദ്രപുരിയില്‍ വച്ച് കെഡിഇ റിലീസ് പാര്‍ട്ടിയും ഒരു സൌഹൃദ സദസ്സും നടക്കും. കെഡിഇ 4.1 നെയും അതിനു മുകളിലുള്ള പ്രയോഗ നിര്‍മ്മിതിയേയും (Application Development) കൂടുതല്‍ സാങ്കേതികമായ രീതിയില്‍ ഈ പരിപാടിയില്‍ പരിചയപ്പെടുത്തുന്നതാണു്. കെഡിഇ 4.1 ലെ വിദ്യാഭ്യാസ സഹായ സോഫ്റ്റ്‌വെയറുകളുടെ ഒരു പരിചയപ്പെടുത്തലും ഈ പരിപാടിയില്‍ ഉണ്ടായിരിക്കും. ഓരോരുത്തരും സ്വന്തം ചെലവു വഹിക്കുന്ന രീതിയില്‍ ഒരു ബുഫെ അത്താഴമായിട്ടാണു് ഇതു സംഘടിപ്പിക്കുന്നതു് . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ഇടം എന്ന നിലയില്‍ ഇതില്‍ തല്‍പ്പരരയ എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ നേരത്തെ തന്നെ ആഷിക്കുമായി ബന്ധപ്പെടേണ്ടതാണു്. (മൊബൈല്‍ +919895555024)

ആഗസ്റ്റ് 10 നു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ അംഗങ്ങളുടെ ഒത്തുചേരലും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആഷിക് + 91 9895555024 അനിവര്‍ +91 9449009908 പ്രവീണ്‍ +91 9986348565


എസ് എം സി ടീ-ഷെര്‍ട്ടുകള്‍ Edit

എസ് എം സി ടീഷര്‍ട്ടുകള്‍ ആവശ്യമുള്ളവര്‍ ദയവായി പേരു് താഴെ ചേര്‍ക്കുക:Edit

(Please put your T-shirts size also - S - Small, M - Medium, L - Large, XL - Extra Large and XXL)


1. Anivar

2. Praveen

3. Santhosh

4. Baiju

5. Manilal

6. Hiran (XL)

7. Ashik

8. Anoop Panavalappil(M)

9. Rajiv

10. Manu

11. Ani (L)

12. Shyam K (XL)

13. Anoopan (M)

14. Runa (S)

15. Sankarshan (XXL)

16. Ankit (M)

17. Nishan (L)

18. Bobinson (L)

19. Jinesh K J (M)

20. Vasanth E.B. (L)

21. BipinDas. K (L)

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.