Wikia

FOSS Community India

Letter To Chief Minister about It Policy Violation(മലയാള പരിഭാഷ)

431pages on
this wiki
Talk0

കേരള സംസ്ഥാന ഐ. ടി മിഷന്‍ കെ.എസ്.ഡി.ഐ( Kerala State Spatial Data Infrastructure) എന്ന സ്ഥാപനം തുടങ്ങുന്നതായി അറിയാന്‍ കഴിഞ്ഞു. കെ. എസ്. ഡി. ഐ Geo portal, Clearinghouse ഏന്നിവയ്കു വേണ്ട സാങ്കേതിക വിദ്യയ്ക്ക് വേണ്ടി Request for proposals (RFP), ഐ. ടി മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിചു തന്നെ ഇത് നടപ്പാക്കാമെന്നിരിക്കെ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തക കമ്പിനികളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന തരത്തിലാണ് ടെന്റര്‍ വിളിച്ചിരിക്കുന്നത്. ഇത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ ആവശ്യപെടുന്ന IT Policy യുടെ നഗ്നമായ ലംഘനമാണ്. Geoportal and Spatial Data Infrastructure സംവിധാനം മുഴുവനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കാവുന്നതാണ്. ടെന്ററില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം വളരെ വിലകൂടിയ കുത്തക സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള തീരുമാനം ടെന്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ അറിവില്ലായ്മ കൊണ്ടോ, മനഃപ്പൂര്‍വ്വം കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള നീക്കമോ ആണ്. ഏതായാലും ടെന്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ IT Policy യെ കുറിച്ച് ബോധവാനല്ല എന്ന് അറിയിച്ച്കൊള്ളട്ടെ. ഞങ്ങള്‍ (കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകള്‍) മുഖ്യ മന്ത്രിയോട് സ്ഥിതിഗതികള്‍ മനസ്സിലാക്കി വേണ്ട നടപടികള്‍ എടുത്ത് ഈ നയലംഘനം ഒഴിവാക്കുക വഴി ഖജനാവില്‍ നിന്ന് നഷ്ടപെടാവുന്ന കോടികണക്കിന് രൂപ ലാഭിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

Around Wikia's network

Random Wiki