Recent changes Random page
GAMING
Travel
 
Seattle Wiki
Calgary Wiki
India Wiki
World Wiki
Cities Wiki
Korea Wiki
See more...

Talk:സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006

From FOSS Community India

Jump to: navigation, search

[edit] പാന്‍ഗോ(pango) മലയാളം റെന്‍ഡറിങ് - പ്രശ്നങ്ങള്‍

ഇപ്പോഴത്തെ പാന്‍ഗോയില്‍ (ver: 1.14.8) താഴെപ്പറയുന്ന പ്രധാന കാര്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്.

൧. പുതിയ ലിപിയില്‍ രേഫചിഹ്നം(post-base RA) base character-ന്റെ മുമ്പില്‍ വരുന്നില്ല. ഏറ്റവും പുതിയ പാന്‍ഗോയില്‍ ഇത് പരിഹരിക്കാന്‍ ചെയ്തിരിക്കുന്നത് character swapping വഴി 'ര'കാരത്തെ മുമ്പില്‍ കൊണ്ടുവന്നിട്ടാണ്. (ഇത് ശരിയായ രീതിയല്ല. ഇവിടെ post gsub ആയി glyph swapping ആണ് ചെയ്യേണ്ടത്.) ഇതു മൂലം പഴയലിപി ഫോണ്ടുകള്‍ (ഉദാ: രചന) ഉപയോഗിക്കുമ്പോള്‍ പഴയലിപിയില്‍ കാണാന്‍ കഴിയുന്നില്ല. കൂടാതെ രേഫത്തിന് RRA-യും ഉപയോഗിച്ചിരിക്കുന്നു. ഇത് തെറ്റാണ്.

൨. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.